Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vegetables And Fruits For Kids

Family Health

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് എ​ന്തു ഭ​ക്ഷ​ണം കൊ​ടു​ക്ക​ണം?

കു​ട്ടി​ക​ള്‍ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണം അ​വ​രു​ടെ ശാ​രീ​രി​കാ​രോ​ഗ്യ​ത്തെ മാ​ത്ര​മ​ല്ല മാ​ന​സി​ക നി​ല​യേ​യും വ​ള​രെ കാ​ര്യ​മാ​യി ബാ​ധി​ക്കും. ആ​ഹാ​ര​ത്തി​ലു​ള്ള പോ​ഷ​ക​ങ്ങ​ളു​ടെ കു​റ​വ് പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധ കു​റ​യ്ക്കാ​ന്‍ കാ​ര​ണ​മാ​കും.

പാ​ല്‍, മു​ട്ട, പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍, മ​ത്സ്യ​ങ്ങ​ള്‍

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു​ള്ള പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. പ്ര​ഭാ​ത ഭ​ക്ഷ​ണം ഇ​ല്ലാ​താ​യാ​ല്‍ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും ഏ​കാ​ഗ്ര​ത​യും കു​റ​യും. പ്രോ​ട്ടീ​ന്‍ കൂ​ടു​ത​ല​ട​ങ്ങി​യ പാ​ല്‍, മു​ട്ട, പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍, മ​ത്സ്യ​ങ്ങ​ള്‍ എ​ന്നി​വ ര​ക്ത​ത്തി​ലെ തൈ​റോ​സി​ന്‍റെ (അ​മി​നോ ആ​സി​ഡ്) അ​ള​വ് വ​ര്‍​ധി​പ്പി​ച്ച് കു​ട്ടി​ക​ളു​ടെ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വ​ര്‍​ദ്ധി​പ്പി​ക്കു​ന്നു. കു​ട്ടി​ക​ളു​ടെ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നി​ത്യേ​ന അ​ന്ന​ജം (കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ്) ആ​വ​ശ്യ​മാ​ണ്. ഇ​ത് ബ്രെ​യി​നി​നു​ള്ള ഊ​ര്‍​ജം പ്ര​ദാ​നം ചെ​യ്യു​ന്നു.

തൈ​ര്, മോ​ര്, യോ​ഗേ​ര്‍​ട്ട്, പ​നീ​ര്‍

വ​ള​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് കാ​ല്‍​സ്യം അ​ട​ങ്ങി​യ ആ​ഹാ​രം അ​ത്യാ​വ​ശ്യ​മാ​ണ്. ദി​വ​സ​വും ഒ​രു ഗ്ലാ​സ്സ് പാ​ല്‍ കൊ​ടു​ക്കാം. പാ​ല്‍ ഉ​ല്‍​പ്പ​ന്ന​ങ്ങ​ളാ​യ തൈ​ര്, മോ​ര്, യോ​ഗേ​ര്‍​ട്ട്, പ​നീ​ര്‍ എ​ന്നി​വ​യും തി​ര​ഞ്ഞെ​ടു​ക്കാം. ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സ​മെ​ങ്കി​ലും ഇ​ല​ക്ക​റി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം. ഇ​ട​നേ​രം ആ​ഹാ​ര​മാ​യി ഫ്രൂ​ട്ട്, ന​ട്ട്‌​സ് വി​ഭ​വ​ങ്ങ​ള്‍, ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ള്‍ എ​ന്നി​വ ന​ല്‍​കാം.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ ചോ​റി​ന് പ​ക​രം...

കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​ല്‍ എ​പ്പോ​ഴും വൈ​വി​ധ്യ​മു​ണ്ടാ​ക​ണം. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ ചോ​റി​ന് പ​ക​രം ത​ക്കാ​ളി ചോ​റ്, തൈ​ര് ചോ​റ്, ഫ്രൈ​ഡ് റൈ​സ്, പ​ച്ച​ക്ക​റി കൂ​ടു​ത​ല്‍ ഇ​ട്ടി​ട്ടു​ള്ള ഗോ​ത​മ്പ് ന്യൂ​ഡി​ല്‍​സ് എ​ന്നി​വ കൊ​ടു​ക്കാം. ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ ധാ​രാ​ള​മ​ട​ങ്ങി​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ന​ല്‍​കാം.

​ങ്ക് ഫു​ഡ്‌​സ് കു​റ​യ്ക്ക​ണം

ജ​ങ്ക് ഫു​ഡ്‌​സി​ന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണം. ചു​വ​ന്ന ഇ​റ​ച്ചി​ക​ളു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണം. സം​സ്‌​ക​രി​ച്ച മാം​സ​ങ്ങ​ള്‍ (ബേ​ക്ക​ണ്‍, ഹോ​ട്ട് ഡോ​ഗ്, സോ​സേ​ജു​ക​ള്‍) എ​ന്നി​വ ഒ​ഴി​വാ​ക്കാം. പൂ​രി​ത​കൊ​ഴു​പ്പ്, ട്രാ​ന്‍​സ് ഫാ​റ്റ്, ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം.

അ​മി​ത​മാ​ക​രു​ത് കോ​ളാ പാ​നീ​യ​ങ്ങ​ള്‍, ചാ​യ, കാ​പ്പി

കോ​ളാ പാ​നീ​യ​ങ്ങ​ള്‍, ചാ​യ, കാ​പ്പി എ​ന്നി​വ​യു​ടെ അ​മി​ത ഉ​പ​യോ​ഗ​വും ന​ന്ന​ല്ല. കു​ട്ടി​ക​ള്‍ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. കു​ട്ടി​ക​ള്‍​ക്ക് പോ​ഷ​ക സ​മൃ​ദ്ധ​വും വൈ​വി​ധ്യ​പൂ​ര്‍​ണ​വു​മാ​യ ഭ​ക്ഷ​ണം കൊ​ടു​ത്ത് അ​വ​രു​ടെ ആ​രോ​ഗ്യം ന​മു​ക്ക് സം​ര​ക്ഷി​ക്കാം.

 

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ, ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ്, എ​സ് യു ​റ്റി ആ​ശു​പ​ത്രി, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Latest News

Corehub Up